പടന്നക്കാട് മേൽപാലത്തിന് താഴെ ബോക്സ് കൾവർട്ട് സ്ഥാപിക്കണം: പടന്നക്കാട് വാർഡ് മുസ്ലിംലീഗ് യോഗം
പടന്നക്കാട് പുതുതായി നിർമിക്കുന്ന മേൽപാലത്തിന് താഴെ പൊതുജനങ്ങൾക്ക് മുറിച്ച് കടക്കുന്നതിന് 2x2 ബോക്സ് കൾവർട്ട് സ്ഥാപിക്കണമെന്നും മേൽപാല ത്തിൻ്റെ ഇരുവശത്തും സർവീസ് റോഡ്,ഓവ്ചാൽ എന്നിവയുടെ പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നും പടന്നക്കാട് വാർഡ് മുസ്ലിംലീഗ് യോഗം ആവശ്യപ്പെട്ടു . പ്രസിഡൻ്റ് എൻ .പി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അസിനാർ ഹാജി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സി.എച്ച് സെൻ്റർ ഉൽഘാടന പരിപാടി വിജയിപ്പിക്കുവാൻ തീരുമാനിച്ചു. ഓക്ടോബർ ആദ്യവാരം വിപുലമായ പ്രവർത്തക കൺവെൻഷൻ വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.അബ്ദുൾറസാക്ക് തായിലക്കണ്ടി, പി.മുഹമ്മദ്, പി അബ്ദുളള, ലത്തീഫ് കയ്യാൽ, എന്നിവർ സംസാരിച്ചു
No comments