സ്വാതന്ത്ര്യ സമര സേനാനി വിഷ്ണു നമ്പീശൻ സ്മാരക അവാർഡ് പി.ശശിധരൻ മാസ്റ്റർക്ക് സമർപ്പിച്ചു
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനുമായ ടി എം കെ വിഷ്ണു നമ്പീശൻ സ്മാരക അധ്യാപക അവാർഡ് കൈക്കോട്ട് കടവ് പൂക്കോയ തങ്ങൾ സ്മാരക വോക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപകൻ പി ശശിധരന് എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് സമ്മാനിച്ചു. ശ്യാമ ശശി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങിയതാണ് അവാർഡ്. ചടങ്ങിൽ ഡോ. ടീ എം സുരേന്ദ്രനാഥ് രചിച്ച 'അറിവിൻ്റെ ചെറുതുള്ളികൾ 'പുസ്തകം മൈസൂനഹാനി സുജിത് കയ്യൂരിന് നൽകിപ്രകാശനം ചെയ്തു. കെ വി രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ദാമോദരൻ നമ്പൂതിരി പയ്യനൂർ അനുസ്മരണ പ്രഭാഷണം നടത്തി. എസ് എ എസ് നമ്പൂതിരി പുസ്തകപരിചയം നടത്തി. ഡോ. ടീ എം സുരേന്ദ്രനാഥ്, ഏവി രാമചന്ദ്രൻ മത്തിൽ, രാജീവൻ വെള്ളിക്കോത്ത്, സുനിൽകുമാർ മതിയേരി, പയ്യന്നൂർ വിനീത്കുമാർ, ടീ എം വിഷ്ണു നമ്പീശൻ മാത്തിൽ എന്നിവർ പ്രസംഗിച്ചു.
No comments