ബാലസംഘം കണിച്ചിറ യൂണിറ്റ് നാടക ക്യാമ്പ് ആരംഭിച്ചു
ബാലസംഘം കണിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'കുലം' നാടക ക്യാമ്പ് ബാലസംഘം കാസർഗോഡ് ജില്ല ജോ:സെക്രട്ടറി മഞ്ജിഷ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദേവസൂര്യയുടെ അധ്യക്ഷത വഹിച്ചു. തനതായ മികച്ചപ്രവർത്തനങ്ങൾ ഇതിന് മുമ്പും ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്, സമകാലീന സംഭവവികാസങ്ങളെ ഉളപ്പെടുത്തി മുമ്പും നാടകവും, ഡോക്യുമെന്റട്രിയും ചെയ്തിട്ടുണ്ട്. ബാലസംഘം നീലേശ്വരം ഏരിയ കോർഡിനേറ്റർ ആതിര, 1500ഓളം നാടകങ്ങളിൽ അഭിനയിച്ച നാടക നടി നിർമ്മല, ബാലസംഘം കുട്ടികളെ നാടകം പരിശീലിപ്പിക്കുന്ന വിപീഷ് കെ പി എ സി, വില്ലേജ് സെക്രട്ടറി ദേവനന്ദ, വില്ലേജ് കൺവീനർ അഷറഫ് കണിച്ചിറ, വില്ലേജ് രക്ഷധികാരി പി വി സതീശൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ആർദ്ര അനിൽകുമാർ സ്വാഗതം പറഞ്ഞു.
No comments