Breaking News

നീലേശ്വരം സേവാഭാരതിയുടെയും ചിറ്റില പള്ളി ഫൗണ്ടേഷന്റെയും തല ചായ്ക്കാനൊരിടം: കട്ടിള വെച്ചു

നീലേശ്വരം സേവാഭാരതിയും, ചിറ്റില പള്ളി ഫൗണ്ടേഷനും സംയുക്തമായി മൂലപള്ളിയിലെ ശ്രീജ പ്രശാന്തിന് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ കട്ടിള വെക്കൽ കർമ്മം ബ്രഹ്മശ്രീ മയ്യിൽ ദിലീപ് വാഴുന്നവർ നിർവ്വഹിച്ചു. സേവാഭാരതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് രാജീവൻ പള്ളിപ്പുറം അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, സെക്രട്ടറി ശ്യാമ ശ്രീനിവാസൻ, രക്ഷാധികാരി ഗോപിനാഥൻ മുതിരക്കാൽ, സംഘചാലക് കൃഷ്ണകുമാർ, വൈസ് പ്രസിഡണ്ട് രഘുവീർപൈ, സുമിത്ര സുനിൽ, പി.ടി. രാജേഷ്. ഗണേഷ് കമ്മത്ത് എഞ്ചിനിയർ കെ. ദിനേശ്, പ്രശാന്ത്. എന്നിവർ നേതൃത്വം നൽകി.

No comments