Breaking News

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ്‌ മുണ്ടശേരി സ്‌മാരക സാഹിത്യ പുരസ്‌കാരം പ്രകാശൻ കരിവെള്ളൂരിന്‌.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ്‌ മുണ്ടശേരി സ്‌മാരക സാഹിത്യ പുരസ്‌കാരം കോട്ടിക്കുളം ജിയുപി സ്കൂൾ പ്രധാനാധ്യാപകൻ പ്രകാശൻ കരിവെള്ളൂരിന്‌. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിലാണ്‌ ‘സിനിമാക്കഥ’ എന്ന കൃതിക്ക്‌ പുരസ്‌കാരം ലഭിച്ചത്‌. സിനിമയുടെ ഉൽപ്പത്തിയും വികാസ പരിണാമങ്ങളും ഒരു കഥ പോലെ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നു. ലോക പ്രശസ്ത സിനിമാ പ്രവർത്തകരുടെ ജീവിതവും ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും വളർച്ചയും ഇതിൽ വിവരിക്കുന്നു. മികച്ച ചില സിനിമകളിലെ കഥ കൂടി അനുബന്ധമായുണ്ട്.
35 വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന പ്രകാശൻ കരിവെള്ളൂരിന് കേരള സാഹിത്യ അക്കാദമി സ്കോളർഷിപ്പ്, നാടകരചനയ്ക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരം, സംസ്ഥാന വിദ്യാരംഗം പുരസ്‌കാരം, അബുദാബി ശക്തി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ വിനീത പയ്യന്നൂർ ചിന്മയയിൽ അധ്യാപികയാണ്. മക്കളായ ഭഗത്തും മിഴിയും പിജി വിദ്യാർഥികൾ.

No comments