നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക ജനറൽ ബോഡിയോഗം നടത്തി
നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2024-25 വർഷത്തെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. ഹോസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ലോഹിതാക്ഷൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ പ്രഥമ ഡയറക്ടർ മാരായ എ. കെ കുഞ്ഞി കൃഷ്ണൻ, കെ പി. ഗോപാലൻ, കൊട്ര വാസുദേവ്, കെ രാഘവൻ എന്നിവരെ ആദരിച്ചു. ഈ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിലും ബിരുദം, ബിരുദ്ധാനന്തര ബിരുദത്തിൽ ഉന്നത വിജയം നേടിയ സംഘം അംഗങ്ങളുടെ മക്കളെയും മുൻ എംപി. പി കരുണാകരൻ ഉപഹാരം നൽകി അനുമോദിചു . സെക്രട്ടറി പി വി ഷീജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ഡയറക്ടർ കെ. പ്രഭാകരൻ സ്വാഗതവും എ വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു
No comments