Breaking News

മലയാളി മജീഷ്യൻ അസോസിയേഷൻ ജില്ലാ കമ്മിറ്റി നീലേശ്വരത്ത് ഏകദിന മാജിക് ശിൽപശാല നടത്തി

മായാജാലവിദ്യ രഹസ്യം കാത്തുസൂക്ഷിക്കേണ്ട ആസ്വാദന കലയാണെന്നും അത് തനിമയോടെ കാത്തുസൂക്ഷിക്കപ്പെടണമെന്നും പ്രശസ്ത മജീഷ്യൻ സചിൻ കണ്ണൂർ അഭിപ്രായപ്പെട്ടു. മലയാളി മജീഷ്യൻ അസോസിയേഷൻ (എം.എം.എ.) കാസർകോട് ജില്ലാ കമ്മിറ്റി നീലേശ്വരം ജനത കലാസമിതിയിൽ മജീഷ്യൻ മാർക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന മാജിക് ശില്പശാലയിൽ ക്ലാസ് എടുത്ത അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വ്യത്യസ്തവും പുതുമകൾ നിറഞ്ഞതുമായി.

എം.എം.എ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മജീഷ്യൻ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മജീഷ്യൻ സുധീർ മാടകത്ത് അതിഥിയെ പരിചയപ്പെടുത്തി. സെക്രട്ടറി മജീഷ്യൻ ശിവരാജ് തായ്നേരി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ മജീഷ്യൻ ഉസ്മാൻ പാടലടുക്ക നന്ദി പറഞ്ഞു. ജില്ലയിൽ നിന്നും ഇതര ജില്ലകളിൽ നിന്നുമായി നിരവധി മജീഷ്യന്മാർ പരിശീലനക്കളരിയിൽ പങ്കാളികളായി.

No comments