Breaking News

കാസർകോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റി നഴ്സുമാർക്ക് പരിശീലന ക്ലാസ് നടത്തി

കാസർഗോഡ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റി (കെ ഐ പി സി) യുടെ നേതൃത്വത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള യൂണിറ്റുകളിലെ നഴ്സ് മാർക്ക് 'അണുബാധ തടയൽ ' 'പ്രതിരോധ മാർഗങ്ങൾ _എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പടന്നക്കാട് ശ്രീനാരായണ ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന പരിശീലനം കാഞ്ഞങ്ങാട് ഡോ: രാജൻസ് പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരി മല്ലികാരാജൻ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ജില്ലാ പ്രസിഡന്റ് സി.പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ബി. അജയകുമാർ, ജില്ലാ ട്രഷറർ രാജ്മോഹനൻ നായർ, ജില്ലാ നഴ്സിംഗ് കോർഡിനേറ്റർ പത്മിനി സിസ്റ്റർ ഗോപിനാഥൻ തായന്നൂർ, അശോകൻ നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു. ഐ എ പി സി സ്റ്റേറ്റ് നഴ്സിംഗ് ട്രെയിനർ ബിനി സിസ്റ്റർ മലപ്പുറം പരിശീലനം നൽകി.

No comments