പടന്നക്കാട് ലക്ഷം വീട് ഉന്നതിയിൽ സ്ഥാപിച്ച കമ്മ്യൂണിറ്റി ടോയ്ലറ്റിന്റെ ഉദ്ഘാടനം നടത്തി.
പടന്നക്കാട് ലക്ഷം വീട് ഉന്നതിയിൽ സ്ഥാപിച്ച കമ്മ്യൂണിറ്റി ടോയ്ലറ്റിന്റെ ഉദ്ഘാടനം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ നിർവ്വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു .ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി സരസ്വതി , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത കെ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രഭാവതി കെ ,കൗൺസിലർന്മാരായ
പള്ളിക്കെ രാധാകൃഷ്ണൻ, കെ രവീന്ദ്രൻ മുഹമ്മദ് കുഞ്ഞി, സെവൻ സ്റ്റാർ അബ്ദുൾ റഹ്മാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനീശൻ സ്വാഗതം പറഞ്ഞു .നഗരസഭ സെക്രട്ടറി പി ഷിബു , നഗരസഭ ക്ലീൻ സിറ്റി മാനേജർ പി പി ബൈജു ,മുൻസിപ്പൽ എഞ്ചിനിയർ കെ.വി ചന്ദ്രൻ എന്നിവരും ആശംസ അറിയിച്ചു.നഗരസഭ ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
No comments