കരിയർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് സെന്റർ കാഞ്ഞങ്ങാട് പ്രവർത്തനമാരഭിച്ചു.
കരിയർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് സെന്റർ കാഞ്ഞങ്ങാട് പ്രവർത്തനമാരഭിച്ചു.
ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ അഭിലാഷങ്ങൾ പിന്തുടരാനും പഠനം പാതിവഴിയിൽ അവസാനിപ്പിച്ചവർക്ക് തുടർ പഠനത്തിന് വേണ്ടിയും അവസരം ഒരുക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് കരിയർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് സെൻററെന്ന്
സിനിമാതാരം ഇർഷാദലി അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട്ട് ആരംഭിച്ച സി.ഡി.ആർ.സിയുടെ ഉത്ഘാടനം നിർവഹിച്ച് സംസാരിക്കായിരുന്നു അദ്ദേഹം.
എജു വ്ലോഗർ മുജീബ് ടി, ഐ.ഐ.ടി.എസ് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ അസ്‌ലം, സി.ഡി.ആർ.സി ഡയറക്ടർമാറായ അഡ്വ. നിസാം ഫലാഹ്, മുനീർ ഫ്ലാഷ്, ഷൌക്കത്തലി പൂത്തേരി, ബൈസിൽ തോമസ്, കൗൺസിലർ ആയിഷ, മെന്റലിസ്റ്റ് ഷകീൽ കാവ, അൽസു ട്രിക്സ് തുടങ്ങിയവർ സംസാരിച്ചു.
No comments