കെ.എസ്.എസ്.പി.യു നീലേശ്വരം നോർത്ത് യൂണിറ്റ് പി.യു.ദിനചന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നീലേശ്വരം നോർത്ത് യൂണിറ്റ് മുൻ പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായിരുന്ന പി.യു. ദിനചന്ദ്രൻ മാസ്റ്ററെ യൂണിറ്റ് കമ്മിറ്റി അനുസ്മരിച്ചു.
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. പ്രസന്ന ടീച്ചർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ.ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജയറാംപ്രകാശ്, സെക്രട്ടറി കുഞ്ഞമ്പു നായർ, നീലേശ്വരം ബ്ലോക്ക് സെക്രട്ടറി വി. രവീന്ദ്രൻ, രതീഷ് ദിനചന്ദ്രൻ നായർ, പി.കുഞ്ഞിരാമൻ നായർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പരപ്പ ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, ഡോ.എൻ.പി.വിജയൻ, കെ. പ്രഭാകരൻ, പി.യു. രാമചന്ദ്രൻ, രമാദേവി, പി. തങ്കമണി, വസന്തകുമാർ എന്നിവർ സംസാരിച്ചു. കെ.ബാലകൃഷ്ണൻ സ്വാഗതവും കെ.വസന്തകുമാരി നന്ദിയും പറഞ്ഞു.
No comments