നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയ ഗ്രന്ഥശാല ദിനാചരണവും മെമ്പർഷിപ്പ് വിതരണം നടത്തി.
നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണവും മെമ്പർഷിപ്പ് വിതരണം നടത്തി.
സംസ്ഥാനത്ത് ഗ്രന്ഥശാല ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഗാലക്സി ഗ്രന്ഥാലയത്തിൽ പതാക ഉയർത്തലും പ്രദേശത്തെ വിവിധ ആളുകൾക്ക് മെമ്പർഷിപ്പ് ചേർക്കലും നടത്തി.
ക്ലബ്ബിനു മുന്നിൽ രാവിലെ നടന്ന ചടങ്ങിൽ ഗാലക്സി ഗ്രന്ഥാലയം സെക്രട്ടറി പി.വി മണി പതാക ഉയർത്തി. സുരേഷ് കൊട്രച്ചാൽ ആദ്ധ്യക്ഷം വഹിച്ചു. മൂത്തൽ സുകുമാരൻ,ചന്ദ്രൻ മൂത്തൽ പ്രഭാകരൻ മാടായി,ഷാജി കാഞ്ഞങ്ങാട് തുടങ്ങിയവർ സംസാരിച്ചു. റിനി പ്രവീൺ സ്വാഗതവും സുധരഘു നന്ദിയും പറഞ്ഞു.
പടന്നക്കാട് നെഹ്റു കോളേജിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫസർ പി വി റീജയ്ക്ക് ഗ്രന്ഥശാലയിലേക്കുള്ള മെമ്പർഷിപ്പ് നൽകി കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഗ്രന്ഥശാല എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കൊട്രച്ചാൽ മെമ്പർഷിപ്പ് കൈമാറി. മൂത്തൽ സുകുമാരൻ , മണി പി വി , ചന്ദ്രൻ മൂത്തൽ ,സന്ദീപ് കിണറ്റിൻകര, റിനി പ്രവീൺ ,പ്രഭാകരൻ മാടായി തുടങ്ങിയവർ സംബന്ധിച്ചു.
No comments