Breaking News

എട്ടാം ക്ലാസുകാരന്റെ രക്ഷകനായി കരിന്തളം വരയിലെ വിപിൻ

35 അടിയോളം ആഴമുള്ള കിണറ്റിൽ വിണ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ രക്ഷകനായി സിവിൽ ഡിഫൻസ് അംഗം കൂടിയായ യുവാവ്. കുമ്പളപ്പള്ളി ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സിവിൽ ഡിഫൻസ് അംഗം കൂടിയായ വിപിൻ വരയിലും കൂട്ടുകാരും ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ഗ്രൗണ്ടിന് സമീപത്തെ സ്ഥലത്തേക്ക് ഓടിയത്. സ്ഥലത്തെത്തിയ വിപിനും സംഘവും കണ്ടത് 35 അടിയോളം ആഴമുള്ള കിണറ്റിൽ വീണിരിക്കുന്ന കുമ്പളപ്പള്ളിയിലെ ആഷിക് എന്ന കുട്ടിയെ യാണ് കണ്ടത്.കിണറ്റിൽ നിറയെ വെള്ളവും ഉണ്ടായിരുന്നു. ഉടനെ മറ്റൊന്നും ആലോചിക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസിന്റെ ട്രെയിനിങ് കിട്ടിയ വിപിൻ തന്റെ കൂട്ട്കാരോട് കയർ എത്തിക്കാൻ പറയുകയും പിന്നെ ഒന്നും ആലോചിക്കാതെ കിണറ്റിലേക്ക് ഇറങ്ങി ആ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.ആഷിക്കും കൂട്ടുകാരും അവിടെ ഫുട് ബോൾ കളിക്കുകയായിരുന്നു. അതിനിടയിൽ ബോൾ ദൂരേക്ക് തെറിച്ചു പോയപ്പോൾ ബോൾ എടുക്കാൻ ചെന്ന ആഷിക് ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.വിഷ്ണു പാർവതി ദമ്പതികളുടെ മകനായ കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആഷിക്ക്. കാഞ്ഞങ്ങാട് അഗ്നിരക്ഷാ വകുപ്പിന്റെ കീഴിലുള്ള സിവിൽ ഡിഫൻസിൽ നിന്ന് രക്ഷാപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചതുകൊണ്ട് മാത്രമാണ് കൂലിപ്പണിക്കാരനായ തനിക്ക് തെല്ലും ആശങ്കയില്ലാതെ ആഷിക്കിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് വിപിൻ വരയിൽ പറഞ്ഞു.

No comments