നീലേശ്വരം നഗരസഭ ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമസേനാ അംഗങ്ങൾക്കും മെഡിക്കൽ പരിശോധന നടത്തി.
സ്വച്ചത ഹി സേവ 2025 ഭാഗമായി നീലേശ്വരം നഗരസഭ ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമസേനാ അംഗങ്ങൾക്കും മെഡിക്കൽ പരിശോധന നടത്തി. നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് രഞ്ജിത്ത് കുമാർ ടി, ഹെൽത്ത് സൂപ്പർ വൈസർ അജിത് സി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ പങ്കെടുത്തു.ഹെൽത്ത് ഇൻസ്‌പെക്ടർ പി മൊയ്‌ദു നന്ദി പറഞ്ഞു.
No comments