നീലേശ്വരം നഗരസഭയിൽ മുട്ടക്കോഴി വിതരണ പദ്ധതി നടത്തി
നീലേശ്വരം നഗര സഭയുടെ 2025-26 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണ പദ്ധതി നീലേശ്വരം മൃഗാശുപത്രിയിൽ വെച്ച് നടന്നു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർ പേഴ്സൺ ടി വി ശാന്ത പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി ഗൗരി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാർഗവി പി, കൗൺസിലർമാരായ വി വി സതി, പി കെ ലത, എന്നിവർ ആശംസകൾ രേഖപ്പെടുത്തി.നീലേശ്വരം മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ ആശ പി, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ. പി പി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. 640 ഗുണഭോക്താക്കൾക്ക് 5 വീതം 3200 മുട്ടക്കോഴികളെ വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ 1600 കോഴികളെ വിതരണം ചെയ്തു. പദ്ധതിക്കായി 384000/-രൂപയാണ് നഗരസഭ പദ്ധതി വിഹിതമായി ചെലവഴിക്കുന്നത്.
No comments