Breaking News

നല്ലോണം മീനോണം ' പദ്ധതിയുടെ മത്സ്യകൃഷി വിളവെടുപ്പ് നീലേശ്വരം നഗരസഭയിൽ നടന്നു.

ഓണാഘോഷത്തിൻ്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ' നല്ലോണം മീനോണം ' പദ്ധതിയുടെ മത്സ്യകൃഷി വിളവെടുപ്പ് നീലേശ്വരം നഗരസഭയിൽ നടന്നു. 
തൃക്കരിപ്പൂർ മത്സ്യഭവൻ പരിധിയിലെ പി എം എം എസ് വൈ റീ സർക്കുലേറ്ററി അക്വാകൾചർ യൂണിറ്റ് കർഷകനായ മുനീർ പഴയ പാട്ടില്ലത്തിന്റെ കോട്ടപ്പുറത്തെ യൂണിറ്റിൻ്റെ തിലാപ്പിയ മത്സ്യമാണ് വിളവെടുത്തത്.നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി വിളവെടുത്ത മത്സ്യങ്ങൾ കുഞ്ഞബ്ദുള്ള പടന്നയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ
ഷംസുദ്ദീൻ അരിഞ്ചിറ , കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, വിനയരാജ് , കർഷകൻ മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ഫിഷറീസ് ഓഫീസർ ഷിബിന, ഫിഷറീസ് പ്രമോട്ടർ മാരായ ശശികലകെ, രവി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു മുഹമ്മദ് ജാബിർ പഴയ പാട്ടില്ലത്ത് നന്ദി പറഞ്ഞു

No comments