നീലേശ്വരം നഗരസഭയിൽ സ്ത്രീ ക്യാമ്പയിൻ തുടങ്ങി.
നീലേശ്വരം നഗരസഭയിൽ സ്ത്രീ ക്യാമ്പയിൻ തുടങ്ങി.
നഗരസഭ, താലൂക്കാശുപത്രി, നീലേശ്വരം ജനകീയാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ രാമരം നവയുഗ് വായനശാലയിൽ നടന്ന പരിപാടി വാർഡ് കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. ആരോഗ്യബോധവൽക്കരണ ക്ലാസ്, വിവിധ രോഗങ്ങൾക്കെതിരായ സ്‌ക്രീനിങ് എന്നിവയുമുണ്ടായി. ആരോഗ്യ പ്രവർത്തകരായ ഹെൽത്ത് ഇൻസ്‌പെക്ടർ എം.വി.ബാലകൃഷ്ണൻ, വി.ബി.ഭാവന, രേണുക, വായനശാല പ്രസിഡന്റ് വേണു, ലൈബ്രേറിയൻ അഖിലേഷ് എന്നിവർ നേതൃത്വം നൽകി.
No comments