കരിന്തളം വടക്കേപുലിയന്നൂരിലെ യുവതിയുടെ മരണം നാടിനെ നടുക്കി.
കിനാനൂർ കരിന്തളം പഞ്ചായത്തിൽ വടക്കേപുലിയന്നൂരിലെ യുവതിയുടെ മരണം നാടിനെ നടുക്കി. വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് മൃതദേഹം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. പുലിയന്നൂരിലെ കെ വി വിജയൻ്റെ ഭാര്യ ഒ സവിതയാണ് (48) മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. കോൺക്രീറ്റ് വീടിനുള്ളിൽ രണ്ടാം നിലയിലെ റൂമിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. .ഭർത്താവ് രാവിലെ പണിക്കു പോയതായിരുന്നു.ഡിഗ്രി വിദ്യാർഥിയായ മകനും കോളേജിൽ പോയതിനു ശേഷമാണ് സംഭവം എന്ന് കരുതുന്നു. ചീമേനിയിലെ കടയിൽ സെയിൽസ് ഗേളാണ് സവിത .നീലേശ്വരം എസ് ഐ സി സുമേഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവം സ്ഥലത്തു തന്നെ ഇൻക്വസ്റ്റ് നടത്തി.കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. മക്കൾ:കൃഷ്ണ (കാലിച്ചാമരം),സഞ്ജയ് (ഡിഗ്രി വിദ്യാർഥി). മരുമകൻ: വിഷ്ണു (കാലിച്ചാമരം).
No comments