കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്‌തു.
നീലേശ്വരം കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. വടക്കേ പുലിയന്നൂരിലെ കെ വി വിജയന്റെ ഭാര്യ സവിത (48 ) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് തീ ആളിക്കത്തുന്നത് കണ്ട് അയൽവാസികൾ ചെന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും സവിത മരണപ്പെട്ടിരുന്നു. ഭർത്താവ് ജോലിക്കും മകൻ സ്കൂളിലേക്കും പോയ അവസരത്തിലാണ് സവിത ആത്മഹത്യ ചെയ്തത്.
No comments