നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികവും ഓണാഘോഷവും നടത്തി.
നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഗാലക്സി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ലബ്ബിന്റെ 43 ആം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ നടത്തി. ക്ലബ്ബ് രക്ഷാധികാരി മൂത്തൽ സുകുമാരൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. സിയാറത്തിങ്കര ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിന ഘോഷയാത്രയ്ക്ക് രാവിലെ ക്ലബ്ബിൽ സ്വീകരണം നൽകി.
ഓണാഘോഷവും വാർഷികാഘോഷവും ക്ലബ്ബിന്റെ പ്രവാസി കമ്മിറ്റി ഭാരവാഹി എ.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗാലക്സി ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി.സുരേഷ് അധ്യക്ഷനായിരുന്നു. ഗ്രന്ഥാലയം സെക്രട്ടറി മണി.പി.വി. സ്വാഗതവും ട്രഷറർ ജെസ്സിൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ വൻ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു.മുതിർന്ന സ്ത്രീകൾക്കായി മത്സ്യക്കൊട്ട തലയിൽ വച്ചുള്ള നടത്തം,പുരുഷന്മാർക്കായി ഇഷ്ടിക പിടുത്തം,താറാവ് പിടുത്തം സ്ത്രീകൾക്കായുള്ള കസേര കളി തുടങ്ങിയ ആകർഷകമായ മത്സരങ്ങൾ നടന്നു.വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ സി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണുഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.ക്ലബ്ബ് പ്രസിഡണ്ട് ചന്ദ്രൻ മൂത്തൽ അധ്യക്ഷത വഹിച്ചു. കെ.വി. സുരേഷ്, മനോജ് കെ വി,സുരേഷ് കൊട്രച്ചാൽ,മണി പി വി, ഡോക്ടർ ഡിജി രമേശ് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി മധു മുട്ടത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് രഞ്ജിത്ത് മാടായി നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയും വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.രാത്രി ക്ലബ്ബ് അംഗങ്ങളുടെ ഗ്രൂപ്പ് ഡാൻസ് സിനി ട്രാക്ക് തുടങ്ങിയ പരിപാടികൾ നടന്നു. രാവിലെ മുതൽ രാത്രി 10 മണി വരെ നടന്ന കലാകായിക പരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും നൂറുകണക്കിന് ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് നടന്നത് ഗാലക്സി ഓണാഘോഷവും വാർഷികവും നാടിന്റെ തന്നെ ഉത്സവമാക്കി മാറ്റി.
No comments