ശിവഗിരി മഠം കുട്ടപ്പുന്ന ബങ്കളം ബ്രാഞ്ചിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു.
ശിവഗിരി മഠം കുട്ടപ്പുന്ന ബങ്കളം ബ്രാഞ്ചിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ശാന്തിഹവനം, മഹാഗുരുപൂജ, പ്രാർത്ഥന എന്നിവ നടന്നു. സ്വാമിജി സ്വരേശ്വരാനന്ദ സ്വാമികൾ ജയന്തി സന്ദേശം നടത്തി.തുടർന്ന് കുട്ടികളുടെ ക്വിസ് മത്സരം, പ്രസംഗം, ഡാൻസ്, മാതൃസമിതിയുടെ കസേരകളി, എന്നിവ നടന്നു. പായസവിതരണവും ഉണ്ടായിരുന്നു.വിജയികൾക്ക് സ്വാമി സ്വരേശ്വരാനന്ദ സ്വാമികൾ സമ്മാനദാനം നടത്തി.
എൻ ഡി പി പൂവാലംകൈ കിഴക്കെ കരമ്മൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരു ജയന്തി ആഘോഷിച്ചു.ശാഖ പ്രസിഡണ്ട് ഐ.തമ്പാൻ പതാക ഉയർത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പായസവിതരണവും നടത്തി.
No comments