Breaking News

നീലേശ്വരം കിണാവൂർ (എടം)ശ്രീ കിരാതേശ്വര ക്ഷേത്രം നവീകരണ കലശാട്ട് മഹോത്സവ കമ്മിറ്റി രൂപീകരിച്ചു.

നീലേശ്വരം കിണാവൂർ (എടം)ശ്രീ കിരാതേശ്വര ക്ഷേത്രം നവീകരണ കലശാട്ട് മഹോത്സവ കമ്മിറ്റി രൂപീകരിച്ചു.. വിവിധ ക്ഷേത്രസ്ഥാനികന്മാരും ക്ഷേത്രഭാരവാഹികളും വിവിധ തറവാട്ടുകാരും ദേശവാസികളും യോഗത്തിൽ സംബന്ധിച്ചു. കെ. ദാമോദരൻ ആർക്കിടെക്ട് യോഗം ഉത്ഘാടനം ചെയ്തു. എ. നാരായണൻ നായർ പെരിയ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനായി കുഞ്ഞമ്പു നായർ മണിയറ, കൺവീനർ പവിത്രൻ മുടക്കിനി, സാമ്പത്തിക ചെയർമാനായി സി. കെ.ബാലചന്ദ്രൻ നായർ ചെന്നക്കോട്, ഖജാൻജി അക്കമ്മട്ടിൽ ഐക്കോടൻ മധു അവകാശി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ആശംസ അർപ്പിച്ച്, സി. വി നാരായണൻ, പി. ചന്ദ്രൻ നായർ, എടപ്പണി ചേവിരി മാധവൻ നായർ, ചേവിരി തമ്പാൻ നായർ, ഐപ്രോൻ അച്ചുതൻ നായർ, രമേശൻ പണ്ഡിയാട്ട്, വി. എം വാസുദേവൻ, മധു ചാലായി എന്നിവർ സംസാരിച്ചു. അക്കമ്മട്ടിൽ ഐക്കോടൻ മധു അവകാശി സ്വാഗതം പറഞ്ഞു. പവിത്രൻ മൊടക്കിനി നന്ദി പറഞ്ഞു.

No comments