സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ കാസർഗോഡ് ജില്ലയിൽ പര്യടനം തുടരുന്നു
കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജാഗരൻ പരിപാടിയുടെ ഭാഗമായുള്ള എച്ച്. ഐ.വി.എയ്ഡ്സ് ബോധവൽക്കരണ സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ കലാജാഥ കാസർഗോഡ് ജില്ലയിൽ പര്യടനം തുടരുന്നു . കൊല്ലം പ്രണവം തീയറ്റേഴ്‌സിൻ്റെ കാക്കരശ്ശി നടകമാണ് കാസർഗോഡ് ജില്ലയിലെ കലാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എച്ച്.ഐ.വി.എയ്ഡ്സ് ബോധവൽക്കരണ സന്ദേശവും മയക്കു മരുന്നിനെതിരെയും രാസ ലഹരിക്കെതിരെയുമുള്ള സന്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഉള്ള കലാരൂപമാണ് ഇതിൽ അവതരിപ്പിക്കുന്നത് . ജില്ലയിലെ സ്കൂളുകളിലും ജയിലുകളിലും ഈ സംഘം പരിപാടികൾ അവതരിപ്പിച്ചു വരുന്നു. കാസർഗോഡ് ജില്ലയിലെ പരിപാടികൾക്ക് ജില്ലാ കോർഡിനേറ്റർ ഡോ. കെ.വി വിനീഷ് കുമാർ ജില്ലാ നോഡൽ ഓഫീസർമാരായ ആദിൽ നാസർ,ശ്രീജ ,രാജൻ , സമീർ സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി വരുന്നു.
No comments