Breaking News

കെസിസിപിഎൽ പെട്രോൾ പമ്പ് കരിന്തളത്ത്; ഉദ്ഘാടനം സെപ്റ്റംബർ 27ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

കെസിസിപിഎൽ നേതൃത്തിൽ നാലാമത്തെ പെട്രോൾ പമ്പ് കരിന്തളത്ത്
 സെപ്റ്റംബർ 27ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. 
സംഘാടക സമിതി രൂപീകരണ യോഗം 18ന്
കാസർകോട് :കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കരിന്തളം( തലയടുക്കം)ആരംഭിക്കുന്ന നാലാമത്തെ പെട്രോൾ പമ്പിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27-ന് വൈ: 3.30 ന് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി-തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും

കമ്പനിയുടെ വിവിധ വൈവിധ്യവൽക്കരണ പദ്ധതികളിലൊന്നാണ് പെട്രോൾ ഔട്ലെറ്റുകൾ. നേരത്തേ ആരംഭിച്ച മൂന്ന് പെട്രാൾ പമ്പുകളുടെ വിജയവും പരിചയവുമായാണ് നാലാമത്തെ പെട്രോൾ പമ്പിലേക്ക് കമ്പനിയെ നയിച്ചത്.. സ്ഥാപനത്തിൻ്റെ വളർച്ചയും വിവിധ പുതിയ വ്യവസായ സംഭരങ്ങൾ ആരംഭിച്ച് കമ്പനിയെ കൂടുതൽ നേട്ടം കൈവരിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ. പ്രാദേശിക ഉപഭോക്താക്കൾക്ക് വിശ്വാസയോഗ്യമായ നല്ല സേവനം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
പരിപാടയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം സെപ്റ്റംബർ 18 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ മായി സഹകരിച്ചാണ് പെട്രോൾ പമ്പ് ആരംഭിക്കുന്നത്. പെട്രോൾ - ഡീസൽ വിൽപ്പനക്ക് പുറമേ ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവ്വീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലബാർ മേഖലയിലെ വിൽപ്പനയിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് പാപ്പിനിശ്ശേരി യൂണിറ്റ് നേടിയിട്ടുണ്ട്. കൂടാതെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുവാനുള്ള സ്റ്റാൾ ആരംഭിക്കുവാനും കമ്പനിക്ക് പദ്ധതിയുണ്ട്. കലർപ്പിലാത്തതും നല്ല സർവ്വീസും എന്നതാണ് 'കമ്പനിയുടെ മുഖമുദ്ര. വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും കമ്പനിക്ക് കഴിഞ്ഞു. എല്ലാ പെട്രോൾ പമ്പിനോടും ചേർന്ന് റിഫ്രഷ്മെന്റ് സെന്റർ, സ്റ്റോർ എന്നീ സൗകര്യങ്ങളും ഒരുക്കും .ഈ സാമ്പത്തിക വർഷം തന്നെ പാലക്കാട് കഞ്ചിക്കോട് കാൻഫ്ര പാർക്കിൽ അഞ്ചാമത്തെ പെട്രോൾ പമ്പ് ആരംഭിക്കുമെന്ന് കമ്പനി ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു.

No comments