നിലേശ്വരം രാജാസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബ്ലോസം സ് 90 ന്റെ, ഓണാഘോഷം സെപ്റ്റംബർ 14 ന്
നിലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബ്ലോസം സ് 90 , ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14 ഞായറാഴ്ച ചിറപ്പുറം ഗോഡ് വിൻ ടവറിൽ വെച്ച് സമുചിതമായി ആഘോഷിക്കുന്നു, ഓണാഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം രാജാസ് ഹൈസ്കൂൾ മുൻ കായിക അധ്യാപകൻ കണ്ണൻ മാസ്റ്റർ നിർവഹിക്കുന്നു, പ്രസ്തുത ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ ഉന്നത പദവിയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും, പ്ലസ് ടു ,എസ്എസ്എൽസി മറ്റു കായിക മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിക്കുന്നു.
No comments