ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം: ജില്ലയില്‍ 110 ശോഭായാത്രകൾ
സുവർണ്ണ ജയന്തി നിറവിൽ കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനമായ 14 ന് കാഞ്ഞങ്ങാട് ഗോകുല ജില്ലയിൽ
വിവിധ സ്ഥലങ്ങളിലായി 110 ശോഭ യാത്രകൾ നടക്കുമെന്ന് ഭാരവാഹികൾ
വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ 300 കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു.
പരവനടുക്കം ,മേൽപ്പറമ്പ്,ഉദുമ ,ബന്തടുക്ക, കുണ്ടം കുഴി, കുറ്റിക്കോൽ,കാഞ്ഞങ്ങാട്, രാംനഗർ,പുല്ലൂർ,പൂച്ചക്കാട്,അമ്പലത്തറ ,കൊട്ടോടി, കള്ളാർ,
കോളിച്ചാൽ,നീലേശ്വരം,തൈക്കടപ്പുറം തുടങ്ങിയ16 സ്ഥലങ്ങളിൽ മഹാശോഭയാത്രകൾ
നടക്കും.ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിൻ്റെ ഭാഗമായി ഗോപൂജ ,ഉറിയടി ,സാംസ്കാരിക സമ്മേളനങ്ങൾ ,ഗോകുലസംഗമങ്ങൾ ,
ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ എന്ന
വിഷയത്തെ ആസ്പദമാക്കി ജില്ലാതലത്തിൽ
സാംസ്കാരിക സമ്മേളനവും ഹ്രസ്വ ചിത്ര പ്രദർശന മൽസരവും വിവിധ മത്സര പരിപാടികളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടന്നു.
കാഞ്ഞങ്ങാട് നടന്ന വാർത്ത സമ്മേളനത്തിൽ ഗോകുല ജില്ലാ അധ്യക്ഷൻ ഡോ.സി. ബാബു , ജില്ലാ സെക്രട്ടറി സുരേഷ് പി.പടിഞ്ഞാറെക്കര , ഖജാൻജി എം.ബാബു, ജില്ലാ വൈസ് പ്രസിഡൻ്റ് ടി. വി. അശോകൻ, റവന്യൂ ജില്ലാ സെക്രട്ടറി ജയരാമൻ മാടിക്കാൽ, സഹ ഭഗിനി പ്രമുഖ എൻ. പ്രാർത്ഥന
No comments