Breaking News

നീലേശ്വരം കൊട്ടാരത്തിൽ വർണ്ണ കൊട്ടാരം ഒരുക്കി ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി

ഒരു കാലഘട്ടത്തിൽ
കാസർകോടിന്റെ തന്നെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരം കൊട്ടാരത്തിന്റെ സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുവാനും മനോഹാരിതയും, ചുറ്റുമുള്ള വൈവിധ്യ ങ്ങളും, പ്രകൃതിഭംഗികളും ഒപ്പിയെടുത്ത് വിസ്മയ വർണ്ണങ്ങൾ ചാലിച്ച് 
" വർണ്ണ കൊട്ടാരം "
ഒരുക്കി ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി.ഡയറക്ടർമാരായ രമേശൻ ചിത്രശാല, ബാലൻ സൗത്ത്, സന്തോഷ് പള്ളിക്കര എന്നിവരുടെ ഉപദേശാനുസരണം നടന്ന ഏകദിന ചിത്രകലാ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട 30ഓളം പ്രഗൽഭ കലാകാരന്മാർ ഒത്തുചേർന്നു. ജില്ലാ സെക്രട്ടറി വിനോദ് ശില്പി, അംഗങ്ങളായ മനോജ് പട്ടേന, പ്രകാശൻ അതുല്യ, ശശിധരൻ ബോൺസായി, പ്രമോദ് ദർശന, ജനു പെരിയ, പ്രശാന്ത് ബേഡകം, സത്യരാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് നീലേശ്വരത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതി.

No comments