കാഞ്ഞങ്ങാട് നഗരസഭയിൽ താൽക്കാലിക നിയമനം
കാഞ്ഞങ്ങാട് നഗരസഭയിൽ 2024-25 വർഷത്തെ വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നതിനായി പ്രവൃത്തി പരിചയമോ കമ്പ്യൂട്ടർ അധിഷ്ഠിത ബി.കോം യോഗ്യതയോ ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ മുൻപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ എന്നിവ സഹിതം സെപ്റ്റംബർ 25ന് രാവിലെ 11ന് നഗരസഭ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു . നിയമനം താൽക്കാലികവും ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി മൂന്ന് മാസത്തേക്ക് മാത്രമുള്ളതുമായിരിക്കും.
No comments