Breaking News

കാസർഗോഡ് ചെങ്കള നാലാംമൈലിൽ മയക്കുമരുന്ന് പ്രതികളെ പിടികിടാനുള്ള ശ്രമത്തിനിടയിൽ കാർ ടിപ്പർ ലോറിയിടിച്ച് മയിച്ച സ്വദേശിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

ചെങ്കള നാലാംമൈലിൽ മയക്കുമരുന്ന് കടത്തുന്ന പ്രതികളെ പോലീസ് പിടികൂടുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ പിടികിടാനുള്ള ശ്രമത്തിനിടയിൽ ആൾട്ടോ കാർ ടിപ്പർ ലോറിയിടിച്ച് ചെറുവത്തൂർ മയിച്ച സ്വദേശിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു. മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. സജീഷ് (38) ആണ് മരിച്ചത്. ഇപ്പോൾ നീലേശ്വരം പോലീസ് ക്വാട്ടേഴ്സിലാണ് താമസം. കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സുഭാഷ് ചന്ദ്രനെ ചെങ്കള ഇ.കെ നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെ ആണ് അപകടമുണ്ടായത്. മേ
ബേക്കൽ ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സ്ക്വാഡ് അംഗമായിരുന്ന സജീഷും സുഭാഷ് ചന്ദ്രനും ചേർന്ന് മേൽപ്പറമ്പ് പോലീസിന്റെ സഹായത്തോടെ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും പിടികൂടി ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.രക്ഷപ്പെട്ട മറ്റൊരു പ്രതിയായ ദന്തഡോക്ട‌റെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. നാലാംമൈലിൽ# വച്ച് സജീഷിൻ്റെ കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

No comments