ആശ്വാസ് പട്ടേന സൗജന്യ തിമിര രോഗ നിർണ്ണയ ക്യാമ്പും ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു
നീലേശ്വരം പട്ടേന ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സന്നദ്ധ സംഘടനയായ ആശ്വാസ് കാസർകോട് ജില്ലാ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ ഡോ..എസ്. അപർണ്ണ ഉദ്ഘാടനം ചെയ്തു. ആശ്വാസ് പട്ടേനയുടെ പ്രസിഡൻ്റ് ഡോ. വി.സുരേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഓഫ് താൻ മിക് കോ -ഓർഡിനേറ്റർ കവിത പി., ഒഫ്താൻ മിസ്റ്റ് അജീഷ് ,നമീന, നേഴ്സിംഗ് അസിസ്റ്റൻ്റ് അപ്പുക്കുട്ടൻ, ശ്രീമിഷ, ആതിര, ഷെമി , സബിത, പ്രസീത, പുഷ്പ, സാജു എന്നിവർ നേതൃത്യം നൽകി, ആശ്വാസ് സെക്രട്ടറി ഒ.പുഷ്പലത, ബിന്ദു മരങ്ങാട്, വാർഡ് കൗൺസിലർ ദാക്ഷായണി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു
No comments