Breaking News

നീലേശ്വരം സീനിയർ ചേംബർ കുടുംബസംഗമവും ഓണാഘോഷവും നടത്തി.

ഓണത്തോടനുബന്ധിച്ച് നീലേശ്വരം സീനിയർ ചേംബർ കുടുംബസംഗമവും ഓണാഘോഷവും നടത്തി. കാരാക്കോട് 'ഫാം പത്തായപുരയിൽ' നടത്തിയ പരിപാടി മുൻ പ്രസിഡണ്ട്‌ എം നാരായണൻ നായർ ഓണാഘോഷം ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ കെ ഗിരീഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി പി.കെ ദീപേഷ്, ജോ:സെക്രട്ടറി ഡോ. വി.വി പ്രദീപ്‌ കുമാർ, ബിന്ദു മുരളീധരൻ, ട്രഷറർ ഡോ: പി.രതീഷ് എന്നിവർ പ്രസംഗിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ കലാമത്സര പരിപാടികൾക്ക് വൈസ് പ്രസിഡണ്ട്‌ കെ.വി സുനിൽരാജ്, ഡയറക്ടർ ടി.വി അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. മുതിർന്ന അംഗമായ കെ ദാമോദരൻ മത്സവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

No comments