വെള്ളാട്ട വിവാദം ഇടപെടാൻ അവകാശമുണ്ട്: മലബാർ മേഖല മുത്തപ്പൻ സേവാസമിതി
നീലേശ്വരം മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ മുത്തപ്പൻ വെള്ളാട്ടം എന്ന പേരിൽകെട്ടിയാടിച്ച് ആചാര അനുഷ്ഠാനങ്ങളെ വികൃതമാക്കിയ സംഭവത്തിൽഇടപെടാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് മലബാർ മേഖല മുത്തപ്പൻ സേവാസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുത്തപ്പൻ ദൈവത്തിൻറെ പ്രതിഷ്ഠ നടത്താൻ പോലും അധികാരമുള്ള മടയന്മാരുടെയും കർമ്മകളുടെയും സംഘടനയാണ് മലബാർ മേഖല മുത്തപ്പൻ സേവാസമിതി.ചുങ്കത്തറയിൽ മുത്തപ്പൻ സേവാ ട്രസ്റ്റ് എന്ന പേരിൽമുത്തപ്പൻ തെയ്യത്തെ വികലമായി കെട്ടിയാടിക്കുന്നത് അറിഞ്ഞ് സംഭവസ്ഥലത്ത് എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയാണ് സമിതി ചെയ്തത്.ഇതിൻറെ അടിസ്ഥാനത്തിൽ ട്രസ്റ്റിന്റെ ഭാരവാഹി തെറ്റ് സമ്മതിക്കുകയും തുടർന്ന് ഇത്തരത്തിൽ മുത്തപ്പൻ ദൈവത്തെ കെട്ടില്ലെന്ന് ഉറപ്പ് നൽകുകയും പ്രശ്നം പരിഹരിക്കുകയുമാണ് സമിതി ചെയ്തത്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സേവാസമിതി സെക്രട്ടറി അജയ് ഞെക്കിളി, പ്രസിഡൻറ് സുരേഷ് കപ്പള്ളി, ഭാരവാഹികളായ മോഹനൻ മടയൻ , ഗംഗാധരൻ മടയൻ , കെ സി അപ്പൻ മാതമംഗലം, പി പി സുദേവ് ചപ്പാരപ്പടവ് എന്നിവർ സംബന്ധിച്ചു.
No comments