നീലേശ്വരത്ത് കേരാഫെഡിൻ്റെ പച്ചത്തേങ്ങാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്തു.
നീലേശ്വരത്ത് കേരാഫെഡിൻ്റെ പച്ചത്തേങ്ങാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്തു. നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന പച്ച തേങ്ങ സംഭരണം കേരാഫെഡ് ചെയർമാൻ വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. കേരാഫെഡ് മാനേജിംഗ് ഡയരക്ടർ സാജു കെ സുരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. വൈസ് ചെയർമാൻ കെ ശ്രീധരൻ കേരഫെഡിൻ്റെ ഭരണ സമിതി അംഗങ്ങൾ. മുനിസിപ്പൽ വൈസ്ചെയർമാൻ പി.പി .മുഹമ്മദ് റാഫി, കൃഷ്ണ വേദിക (കൃഷി ഓഫീസർ), നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘം പ്രസിഡണ്ട് കെ.പി രവീന്ദ്രൻ, സംഘം സെക്രട്ടറി പി.വി ഷീജ എന്നിവർ ആശംസയർപ്പിച്ചു. നീലേശ്വരം പേരോലിൽ ഉള്ള നീലേശ്വരം അഗ്രിക്കൾച്ചറൽ വെൽഫയർ സൊസെറ്റിയുടെ സംഭരണ കേന്ദ്രം മുഖേനയാണ് കിലോക്ക് 72 രൂപ പ്രകാരം കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്.
No comments