Breaking News

പടന്നക്കാട് നെഹ്റു കോളേജിലെ എ.എസ്.ശ്രീരാഗ് തൽ സൈനിക് ക്യാമ്പിൽ സ്വർണ്ണ മെഡൽ നേടി.

നീലേശ്വരം പടന്നക്കാട് നെഹ്റു കോളേജിലെ എ.എസ്.ശ്രീരാഗ് ന്യൂഡൽഹിയിൽ എൻ.സി.സി. തൽ സൈനിക് ക്യാമ്പിൻ്റെ ഭാഗമായി നടന്ന ദേശീയ ഷൂട്ടിംങ്ങ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ശ്രീരാഗ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടന്ന പത്ത് ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിൽ സർവീസ് ഷൂട്ടിംങ്ങ് ഇനത്തിൽ മത്സരിക്കുന്നതിന് അർഹത നേടിയത്. രണ്ടാം വർഷ ഇൻ്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. കാസർഗോഡ് നെല്ലികട്ട സ്വദേശികളായ എം. ശങ്കരൻ, സി.അനിത എന്നിവരുടെ മകനാണ് ശ്രീരാഗ്. ശ്രീരാഗിനെ പ്രിൻസിപ്പൽ ഡോ.ടി.ദിനേശ്, അസോഷ്യേറ്റ് എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് എന്നിവർ അഭിനന്ദിച്ചു.

No comments