രണ്ടു വർഷം മുമ്പ്കാണാതായ ചാളകടവിലെ മധ്യവയസ്കനെ പട്ടാമ്പിയിൽ കണ്ടെത്തി.
രണ്ടു വർഷം മുമ്പ്കാണാതായ മധ്യവയസ്കനെ പട്ടാമ്പിയിൽ വെച്ച് കണ്ടെത്തി.2023 ഏപ്രിൽ മാസത്തിൽ ജോലിക്ക് പോകുന്ന പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ചാളക്കടവിലെ പുലിക്കോടൻ വീട്ടിൽ ബാലനെയാണ് (60) കഴിഞ്ഞദിവസം പട്ടാമ്പിയിൽ നിന്ന് പട്ടാമ്പി പോലീസ് കണ്ടെത്തിയത്.നീലേശ്വരത്ത് എത്തിച്ച ബാലനെ കോടതിയിൽ ഹാജരാക്കി.പിതാവിനെ കാണുന്നില്ല എന്ന് കാണിച്ച് മകൾ തീർത്ഥ മെയ് മാസം 28 ന് നീലേശ്വരം പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
No comments