നീലേശ്വരം കിഴക്കൻകൊഴുവലിൽ ട്രോമാകെയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ട്രോമാകെയർ സൊസൈറ്റി കാസർഗോഡ് (ട്രാക്ക്), നീലേശ്വരം ലയൺസ് ക്ലബ്ബ്, കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ്, കിഴക്കൻ കൊഴുവൽ എൻഎസ്എസ് കരയോഗം, സംയുക്താഭിമുഖ്യത്തിൽ കിഴക്കൻ കൊഴുവൽ എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ വച്ച് അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര സഹായം, ശാസ്ത്രീയ പരിചരണം, അവയവദാനം ,രക്തദാനം,എന്നി ലക്ഷ്യങ്ങളോടെ ട്രോമാകെയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു .ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലയൺ ഡിസ്ട്രിക്ട് സെക്രട്ടറിയും ട്രാക്ക് കാസർഗോഡ് ജില്ലാ സെക്രട്ടറി കൂടിയായ വേണുഗോപാലൻ അധ്യക്ഷത വഹിച്ചു .സി സുകുമാരൻ പ്രസിഡൻറ് നീലേശ്വരം ലയൺസ് ക്ലബ്ബ് ,കെ വിദ്യ പ്രിൻസിപ്പൽ കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളജ്, കെ രവീന്ദ്രൻ നായർ പ്രസിഡൻറ് എൻഎസ്എസ് കിഴക്കൻ കൊഴുവൽ കരയോഗം, എ വിനോദ് കുമാർ ട്രാക്ക് എക്സിക്യൂട്ടീവ്, പി ഭാർഗവൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു
No comments