കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നീലേശ്വരത്ത് കുടുംബസംഗമം നടത്തി.
കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമം നടത്തി. നീലേശ്വരം മാര്‍ക്കറ്റ് ക്‌സ്വയര്‍ ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ കല്ലറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അസിനാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് മുയ്യം രാഘവന്‍, റിട്ട എസ് പി ഹരീശ്ചന്ദ്ര നായക്, വിജയ് കരിയപ്പ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മാധവന്‍ കലിയന്തില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
No comments