വി.എസ്. അനുസ്മരണം: സിപിഎം അടുക്കത്തുപറമ്പ് സൗത്ത് ബ്രാഞ്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
വി.എസ്. അനുസ്മരണം: സിപിഎം അടുക്കത്തുപറമ്പ് സൗത്ത് ബ്രാഞ്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഡയലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസർഗോഡിൻ്റെയും മംഗലാപുരം മംഗള ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സി പി എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ രമ പത്മനാഭൻ അധ്യക്ഷത നടന്ന ചടങ്ങിൽ സഖാവ് കാഞ്ഞിരക്കാൽ പ്രഭാകരൻ, ബി.ബാലൻ, ഡോക്ടർ മൊയ്തീൻ കുഞ്ഞി എ.കെ, ഡോക്ടർ ഹത്തിം ഹുസൈൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മോഹനൻ സി സ്വാഗതവും, ഇന്ദു ബാബു നന്ദിയും പറഞ്ഞു.
No comments