നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിങ് കേന്ദ്രവും ടിക്കറ്റ് കൗണ്ടറും വരും
നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് നിലവിലുള്ള പാർക്കിംഗ് കേന്ദ്രത്തിന് പുറമേ മറ്റൊരു പാർക്കിംഗ് കേന്ദ്രം കൂടി വരുമെന്നും, എ ടി വി എം ഉൾപ്പെടെ നിലവിൽ വരുമെന്നും അഡിഷണൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ് ജയകൃഷ്ണൻ അറിയിച്ചു. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലി ന്റെ ഭാഗമായിട്ടാണ് അദ്ദേഹം സ്റ്റേഷൻ സന്ദർശിച്ചത്. നിലവിലെ ടിക്കറ്റ് കൗണ്ടറിന് മുൻവശത്തുള്ള ചായക്കട സ്ഥിതി ചെയ്യുന്ന ഭാഗത്താണ് പുതിയ ടിക്കറ്റ് കൗണ്ടർ നിലവിൽ വരുന്നത്. 16 മീറ്റർ നീളമുള്ള 5 പ്ലാറ്റ്ഫോം ഷെൽട്ടറുകളും ഇതോടൊപ്പം നിർമിക്കും. സ്റ്റേഷൻ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്, പുതിയ പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിനു മുന്നോടിയായി നിലവിൽ ഗാന്ധി പ്രതിമക്ക് താഴെയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്ന നടപടികൾ ഉടൻ ആരംഭിക്കും. കിഴക്ക് ഭാഗത്ത് കൂടി നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക്, യാത്രക്കാരെ ഇറക്കിവിടുന്നതിനും, കൂട്ടിക്കൊണ്ടുപോകുന്നതിനും വരുന്ന വാഹനങ്ങൾ തിരിഞ്ഞു പോകാൻ പറ്റാത്ത സാഹചര്യം നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കലക്ടീവ് ( എൻ ആർ ഡി സി ) ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. സ്റ്റേഷനിൽ എത്തിയ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജരെയും സംഘത്തെയും എൻ ആർ ഡി സി യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എൻ ആർ ഡി സി രക്ഷാധികാരി ഡോ വി സുരേശൻ, പ്രസിഡന്റ് എൻ സദാശിവൻ, സെക്രട്ടറി എം വിനീത്, സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ് നായക്,സി എം സുരേഷ്‌കുമാർ, കെ ബാബുരാജ്, പി യു ചന്ദ്രശേഖരൻ, പി ടി രാജേഷ്, സതീശൻ വെങ്ങാട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു.
No comments