Breaking News

കരിന്തളത്ത് മധ്യവയസ്‌ക്കനെ ക്വാർട്ടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കരിന്തളത്ത് മധ്യവയസ്‌ക്കനെ ക്വാർട്ടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിന്തളത്തിനും കോയിത്തട്ടയ്ക്കും ഇടയിൽ മൊബൈൽ ടവറിന് സമീപമുള്ള കോട്ടേഴ്സിൽ താമസിക്കുന്ന ടി ജെ . ജോർജ്ജ് (65) നെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യയും മക്കളും രാവിലെ പള്ളിയിലെക്ക് പോയ സമയത്തായിരുന്നു സംഭവമെന്ന് കരുതുന്നു. ഉച്ചയ്ക്ക് അതെ ക്വാർട്ടേഴിസിൽ താമസിക്കുന്ന ബന്ധു ചെന്ന് നോക്കിയപ്പോഴാണ് ജോർജ്ജിനെ ബെഡ് ഷീറ്റ് ഉപയോഗിച്ച് ജനൽ കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. ബന്തടുക്ക പടുപ്പ് സ്വദേശിയാണ്. രണ്ട് വർഷമായി കരിന്തളത്ത് ക്വാർട്ടേഴ്സിലാണ് താമസം. നീലേശ്വരം എസ് ഐ കെ വി രതീശൻ ഇൻക്വസ്റ്റ് നടത്തി ഭാര്യ: നിർമ്മല മക്കൾ: പ്രവീൺ, പ്രിൻസ്, പ്രിയ. മരുമകൻ: ജിതിൻ കല്യോട്ട്.

No comments