കെസിസിപി എൽ നാലാമത്തെ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം നാളെ
കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി എൽ വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി തലയടുക്കത്തു ആരംഭിക്കുന്ന നാലാമത്തെ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ എ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, കമ്പനി ഡയരക്ടർമാർ, തൊഴിലാളി സേഘടനാ നേതാക്കൾ, ഓഫീസർമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി പെട്രോൾ പമ്പിലേക്ക് ചുവടുവെച്ച സംസ്ഥാന സർക്കാർ സ്ഥാപനമായ കെസിസിപിഎൽ പാലക്കാട് കഞ്ചിക്കോടും മട്ടന്നൂരും ഈ സാമ്പത്തിക വർഷം പെട്രോൾ പമ്പ് ആരംഭിക്കും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ ലുമായി സഹകരിച്ചാണ് കരിന്തളം തലയടുക്കത്ത് പുതിയ പെട്രോൾ പമ്പ് ആരംഭിക്കുന്നത് . പെട്രോൾ, ഡീസൽ വിൽപ്പനക്ക് പുറമേ ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവ്വീസ് തുടങ്ങിയ അനുബന്ധ സìകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
2020-ൽ പാപ്പിനിശ്ശരി ആസ്ഥാന മന്ദിരത്തോടൊപ്പം പ്രവർത്തനം ആരംഭിച്ച പെട്രോൾ പമ്പിന് വെറും കുറച്ച് വർഷങ്ങൾക്കുള്ളിൽ ജനങ്ങളുടെ വിശ്വാസത്തിന്റെയും വികസനത്തിന്റെയും പുതിയ മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പെട്രോൾ പമ്പിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സിഎൻജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിങ് സ്റ്റേഷനും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
നിലവിൽ CNG/ Electric വാഹനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുഴുവൻ സേവനവും ഒരേ സ്ഥലത്ത് ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ സ്ഥിരമായ പിന്തുണയും, തികച്ചും പ്രൊഫഷണൽ സമീപനവുമാണ് ഇതിന് പിന്നിലുള്ള ശക്തി.
രണ്ടാമത്തെ പമ്പ് 2023 മാർച്ച് മാസത്തിൽ മാങ്ങാട്ടുപറമ്പിലും മൂന്നമത്തെ പമ്പ് 2024-ൽ നാടുകാണിയിലും ആരംഭിച്ചു. വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ നിരവധി ഉദ്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ കഴിഞ്ഞതാണ് കമ്പനിയുടെ വിജയം
കരിന്തളം പെട്രോൾ പമ്പ് ഉദ്ഘാടന പരിപാടിയിൽ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് കെ.സി.സി പി.എൽ ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് ഡയരക്ടർ ഡോ.ആനക്കൈ ബാലകൃഷ്ണനും അഭ്യർത്ഥിച്ചു.
No comments