Breaking News

സംസ്ഥാന സ്‌കൂൾ ഗെയിംസ് ത്വായ്ക്കൊണ്ടോയിൽ അണ്ടർ 78 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ദക്ഷദേവനന്ദ്

കണ്ണൂർ ജി വി എച്ച് എസ് എസ് സ്പോർട്സ് സ്കൂളിൽ നടന്ന 67 മത് സംസ്ഥാന സ്‌കൂൾ ഗെയിംസ് അണ്ടർ 19 ആൺകുട്ടികളുടെ അണ്ടർ 78 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ദക്ഷദേവനന്ദ്. ജമ്മു കാശ്മീരിൽ വച്ച് നടക്കുന്ന സ്കൂൾ ഗെയിംസിൽ കേരളത്തിനുവേണ്ടി മത്സരിക്കും. കഴിഞ്ഞ 6 വർഷമായി പൊയിനാച്ചി തായ്ക്വോൺണ്ടോ അക്കാദമിയിലെ ആർ.പ്രിയേഷിൻ്റെ കീഴിൽ തായ്ക്വോൺണ്ടോ പരിശീലിക്കുന്നു. കഴിഞ്ഞ വര്‍ഷവും ദേശിയ തലത്തിൽ മത്സരിച്ചിരുന്നു. ചട്ടഞ്ചാൽ സ്കൂളിൽ 11ക്ലാസ്സ് വിദ്യാർത്ഥിയാണ്. 10 തരത്തിൽ എല്ലാ വിഷയത്തിലും A+ നേടിയ മിടുക്കനാണ്. പറമ്പ് കൈരളി നഗറിലെ ജയരാമൻ-ശാലിനി ദമ്പതികളുടെ മകനാണ്. സച്ചിത്ത് ദേവ സഹോദരനാണ്.

No comments