Breaking News

സബിനേഷ് സ്മാരക അഖിലകേരള പുരുഷ വനിത കമ്പവലി 18 ന് ബങ്കളത്ത്

മാൾട്ടയിൽ മരണപ്പെട്ട സബിനേഷ് ബങ്കളത്തിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ബങ്കളം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കേരള പുരുഷ വനിത കമ്പവലി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 18ന് വൈകീട്ട് ആറുമണിക്ക് മുൻ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ മത്സരം ഉദ്ഘാടനം ചെയ്യും.പുരുഷ വിഭാഗം വിജയികൾക്ക് യഥാക്രമം നാലാം സ്ഥാനം വരെ 12025,8025, 6025,3025 രൂപ ക്യാഷ് അവാർഡും ട്രോഫിയും വനിതകൾക്ക് 5025, 3025, 2025, 1025 രൂപയും ട്രോഫിയും സമ്മാനിക്കും.

No comments