Breaking News

എഐഡിബിപിഎയുടെ നീലേശ്വരം, ചെറുവത്തൂർ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ രക്തസാക്ഷിദിനം ആചരിച്ചു

ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡോട് പെൻഷനേഴ്‌സ് അസോസിയേഷൻ നീലേശ്വരം, ചെറുവത്തൂർ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ രക്തസാക്ഷിദിനം ആചരിച്ചു.
കേന്ദ്ര ഗവ. ജീവനക്കാർ 1968 ൽ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഓർമ പുതുക്കിയാണ് ബിഎസ്എൻഎൽ പെൻഷൻകാർ രക്തസാക്ഷി ദിനാചരണം നടത്തിയത്. കെ.സേതുമാധവൻ പതാക ഉയർത്തി. കെ.കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു. സർക്കിൾ വൈസ് പ്രസിഡന്റ്് കെ.കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.നാരായണൻ, എം.ബാലകൃഷ്ണൻ നീലേശ്വരം എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.കരുണാകരൻ സ്വാഗതവും കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

No comments