പി.യു.ദിനചന്ദ്രൻ മാസ്റ്ററുടെ (പി യു ഡി നായർ-79) സംസ്‌കാരം നാളെ.
അന്തരിച്ച നീലേശ്വരം രാജാസ് എച്ച്എസ്എസ് റിട്ട.അധ്യാപകൻ പടിഞ്ഞാറ്റംകൊഴുവലിലെ പി.യു.ദിനചന്ദ്രൻ മാസ്റ്ററുടെ (പി യു ഡി നായർ-79) സംസ്‌കാരം നാളെ. നാളെ വൈകുന്നേരം മൂന്ന് മണി വരെ മൃതദേഹം നീലേശ്വരം എൻകെബിഎം ആശുപത്രിയിൽ സൂക്ഷിക്കും. വൈകിട്ട് മൂന്നിന് വീട്ടിലേക്ക് കൊണ്ടുവരും. സംസ്‌കാരം രാത്രി 8. 30 ന് പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തിൽ. ആദ്യകാല കോൺഗ്രസ് നേതാവും വിവിധ സംഘടനകളുടെ ഭാരവാഹിയുമായി പ്രവർത്തിച്ചിരുന്നു. അധ്യാപക സംഘടനാ നേതാവുമായിരുന്നു. ക്ഷേത്രങ്ങളുടെ ആത്മീയ പരിപാടികളുടെയും സംഘാടകനും ഭാരവാഹിയുമായിരുന്നു. പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട് പ്രസിഡന്റ് ആണ്. തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ വിവിധ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 1991 ൽ നടന്ന കലശമഹോത്സവം മുതൽ ക്ഷേത്ര ഗോപുരങ്ങളുടെ നിർമാണം, വിളക്കുമാട നിർമാണം എന്നിവയിലും സജീവമായി ഇടപെട്ടു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ റിട്ട. അധ്യാപിക പുറവങ്കര രത്‌നാവതി ടീച്ചറാണ് ഭാര്യ. മക്കൾ: സ്വീന ഡി നായർ (ഗൾഫ്), രതീഷ് ഡി നായർ (ബിസിനസ്, ഗൾഫ്), മരുമക്കൾ: വി ബാലഗോപാലൻ (ബിസിനസ്, ഗൾഫ്), ഡോ. ദീപ മാധവൻ ( ഗൈനക്കോളജിസ്റ്റ്, ജില്ല ആശുപത്രി കാഞ്ഞങ്ങാട്). സഹോദരങ്ങൾ: സുശീല അമ്മ, പരേതരായ പി.യു ബാലകൃഷ്ണൻ നായർ, സുകുമാരൻ നായർ, ഗോപിനാഥൻ നായർ, ശ്രീധരൻ നായർ.
No comments