Breaking News

പുത്തനുണർവേകി നീലേശ്വരം ജെസിഐ യുടെ 'ബിസ്കോൺ 2.0'

സംരംഭകത്വത്തിന് പുതിയ ദിശാബോധം
എന്ന ആശയവുമായി ജെസിഐ നിലേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ 'ബിസ്കോൺ 2.0' ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു. കാസർകോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത്ത് കുമാർ ഉൽഘാടനം ചെയ്തു.പ്രസിഡൻ്റ് സംഗീത അഭയ് അധ്യക്ഷയായി. ജെസിഐ മേഖല 19 അധ്യക്ഷൻ ജേസിൽ ജയൻ മുഖ്യ അതിഥിയായി.ജില്ലവ്യവസായകേന്ദ്രം ജനറൽ മാനേജർ സജിത്കുമാർ  
 ശ്രീലാൽ കരിമ്പിൽ, ഡോ.മാധവൻ, ടിപിഅജ്മൽ , കേരള ദിനേശ് മുൻ ചെയർമാൻ രാജൻ , രാഹുൽ രാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. ജേകോം ചെയർമാൻ ജെയ്സൺ , ജെസി വീക്ക് ഡയറക്ടർ രാജേഷ്, സജിനി സജീവ്, അജയ് തുടങ്ങിയവർ സംസാരിച്ചു.

No comments