Breaking News

ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ്: കാസർകോട് യോഗ ഫോർ കിഡ്‌സ് ഓവറോൾ ചാമ്പ്യന്മാർ

കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള യോഗാസന കാസർകോടിന്റെ നേതൃത്വത്തിൽ നടന്ന ആറാമത് ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ കാസർകോട് കറന്തക്കാട്ടെ യോഗ ഫോർ കിഡ്സ് ഓവറോൾ ചാമ്പ്യന്മാരായി.
ബദിയടുക്ക ഭാരതീയ വിദ്യാപീഠമാണ് റണ്ണേഴ്സ് അപ്. പെരിയയിലെ കേരള കേന്ദ്രസർവകലാശാല ടീം മൂന്നാം സ്ഥാനം നേടി.
അഗൽപ്പാടി ശ്രീ ഗോപാലകൃഷ്ണ ഭജന മന്ദിരത്തിലെ പാഞ്ചജന്യ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗ ക്ലബുകളിലെ മത്സരാർത്ഥികൾ പങ്കെടുത്തു. റിട്ട. ഡി എം ഒ രാമചന്ദ്ര മാർപ്പനടുക്ക ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളിഗ ഉദ്ഘാടനം ചെയ്തു. യോഗാസന കാസർകോട് അധ്യക്ഷൻ രവിശങ്കർ നെഗലഗുളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹരീഷ് ഗോസാഡ, സോഷ്യൽ വർക്കറും കുമ്പഡാജെ പഞ്ചായത്ത് മുൻപ്രസിഡന്റുമായ ആനന്ദ്.കെ. മൗവ്വാർ മുഖ്യാതിഥികളായി. ബദിയടുക്ക പോലീസ് സ്റ്റേഷൻ പിആർഒ സുകുമാരൻ, രാജേഷ് മാസ്റ്റർ, യോഗാസന കാസർകോട് സെക്രട്ടറി തേജകുമാരി എന്നിവർ സംസാരിച്ചു.
......

No comments