Breaking News

രാമായണം നമ്മെ പഠിപ്പിക്കുന്നത് ഭരതൻ്റെ ത്യാഗമാതൃക: പത്മശ്രീ എസ് ആർ ഡി പ്രസാദ്

രാമായണത്തിലെ ഓരോ കഥാപാത്രവും നമ്മെ തിരിച്ചറിവിൻ്റെ വെളിച്ചമാണ് സൃഷ്ടിക്കുന്നതെന്നും അധികാരഭ്രമം ഇല്ലാത്ത ഭരതൻ്റെ ത്യാഗമാതൃക അനുകരണീയമാണെന്നും പത്മശ്രീ എസ് ആർ ഡി പ്രസാദ് അഭിപ്രായപ്പെട്ടു.സപര്യ സാംസ്കാരിക സമിതിയുടെ 2025 ലെ രാമായണ കവിതാ പുരസ്കാരവും പ്രഭാഷകകീർത്തി പുരസ്കാര സമർപ്പണവും കമ്പിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമായണവും രാമനും വാത്മീകിയും നന്മയുടെ നിറവ് ഓരോ മനുഷ്യനിലും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. നാം കൂടുതൽ ശോഭനമായ കാലത്തിലേക്ക് ആനയിക്കപ്പെടുന്നത് ഇത്തരം വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.പ്രഭാഷക കീർത്തി പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് പത്മശ്രീ എസ് ആർ ഡി പ്രസാദ് സമ്മാനിച്ചു.പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ സപര്യ രാമായണ കവിതാ പുരസ്കാരം ഡോ ഗീത കാവാലം, ചന്ദ്രൻ മുട്ടത്ത് എന്നിവർക്ക് സമ്മാനിച്ചു. രമാ പിഷാരടി (ബാംഗ്ലൂർ), പ്രകാശൻ കരിവെള്ളൂർ (കണ്ണൂർ), ജയകൃഷ്ണൻ മാടമന (കാസർകോട്), ഉണ്ണികൃഷ്ണൻ അരിക്കത്ത് (തൃശൂർ), സുനിൽകുമാർ പൊള്ളോലിടം (കണ്ണൂർ) എന്നിവർ പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി.കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ക്യാഷ് അവാർഡും പ്രശസ്തിപത്രവും കവിതാരേഖയും, പരിസ്ഥിതി ബാഗും ചേർന്നതാണ് പുരസ്കാരം . ചടങ്ങിൽ സപര്യ വർക്കിംഗ് പ്രസിഡന്റ് ആനന്ദ കൃഷ്ണൻ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു.സപര്യ സംസ്ഥാന സംയോജകൻ സുകുമാരൻ പെരിയച്ചൂർ പുരസ്കാര പരിചയം നടത്തി.പ്രശസ്ത എഴുത്തുകാരൻ ഡോ മുരളീ മോഹനൻ കെ വി മുഖ്യാതിഥി ആയിരുന്നു.സപര്യ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രേമചന്ദ്രൻ ചോമ്പാല പ്രശസ്തിപത്രം വായിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആശീർവാദഭാഷണം നടത്തി.ബ്ളൂ ഇങ്ക് ബുക്സ് മാനേജിംഗ് ഡയറക്ടർ സി പി ചന്ദ്രൻ, നോവലിസ്റ്റ് രാജൻ അഴീക്കോടൻ, ചെറുകഥാകൃത്ത് അനിൽകുമാർ കണ്ണാടിപ്പറമ്പ്, രാജേഷ് പാലങ്ങാട്ട്, ജയകൃഷ്ണൻ മാടമന, അജിത് പാട്യം, രാജാമണി കുഞ്ഞിമംഗലം, നാരായണൻ തലവിൽ,സീത പി പി, അമൃത എം എം എന്നിവർ ആശംസാ പ്രസംഗം നടത്തി.ശ്രീകുമാർ കോറോം പ്രാർത്ഥന ആലപിച്ചു.സപര്യ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ കുമാർ പട്ടേന സ്വാഗതവും സംസ്ഥാന ട്രഷറർ കുഞ്ഞപ്പൻ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.ചടങ്ങിൽ സ്വാതന്ത്ര്യദിനാഘോഷത്തെ വരവേറ്റു കൊണ്ട് സ്വാതന്ത്ര്യ സ്മൃതി പരിസ്ഥിതിപേന മുഴുവൻ പേർക്കും സമ്മാനിച്ചു. ദേശീയഗാനാലാപനത്തോടെ പരിപാടി പര്യവസാനിച്ചു.

No comments