Breaking News

കെ.എസ്.എസ്.പിയു നീലേശ്വരം ബ്ലോക്ക് മാർച്ചും ധർണ്ണയും നടത്തി

പെൻഷൻ പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിച്ച് സ്റ്റാറ്റൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, നഗരസഭ മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ ട്രഷറി വഴി വിതരണം ചെയ്യുക, കാർഷിക സർവ്വകലാശാല പെൻഷൻകാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക,, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ നീലേശ്വരം ബ്ളോക്ക് കമ്മറ്റി മാർച്ചും ധർണയും നടത്തി. ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ച് നീലേശ്വരം സബ്ട്രഷറി പരിസരത്ത് സമാപിച്ചു.ധർണ നീലേശ്വരം മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു. വിസുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പിയു സംസ്ഥാന കമ്മറ്റി അംഗം കെ.സുജാതൻ മാസ്റ്റർ, ജില്ലാ രക്ഷാധികാരിവി.കൃഷണൻ, കൂത്തൂർ കണ്ണൻ, എം.കുഞ്ഞി ഗോവിന്ദൻ ഇ വിജയൻ ,എം മാധവൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സി കൂട്ടറി വി.രവീന്ദ്രൻ സ്വാഗതവും
കെ.ഗോവിന്ദ മാരാർ നന്ദിയും പറഞ്ഞു

No comments