വോട്ടർ പട്ടിക ക്രമക്കേട്: രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി.
കെ പി സി സി സെക്രട്ടറി എം അസിനാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എറുവാട്ട് മോഹനൻ, കെ ബാലകൃഷ്ണൻ, എം പി മനോഹരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വി നാരായണൻ, കെ സലു, എ വി കുഞ്ഞിക്കൃഷ്ണൻ, കെ വി പ്രസാദ്, പി രമേശൻ നായർ, വി കൃഷ്ണൻ മാസ്റ്റർ, കെ കേളൻ, ദിനേശ് കരിങ്ങാട്ട്, കെ കെ കൃഷ്ണൻ, പി ബാലകൃഷ്ണൻ, പ്രദീപൻ തുരുത്തി, കെ പി രാമചന്ദ്രൻ, ശിവപ്രസാദ് അറുവാത്ത്, പ്രവാസ് ഉണ്ണിയാടൻ, സി കെ രോഹിത്, കെ എം ശ്രീജ, അനൂപ് ഓർച്ച എന്നിവർ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.
No comments